കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പഠിക്കന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഡിസംബര്‍ 15 വരെ നല്‍കാം. അപേക്ഷാ ഫോറം ജില്ലാ ഓഫീസില്‍ നിന്നോ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് KWWFB.ORG ല്‍ നിന്നോ ലഭിക്കും. ഫോണ്‍: 04936 206355.

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും
പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.







