പനമരം: ആരവം സീസൺ 3 യും മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ജാഥയ്ക്ക് പനമരം ബസ് സ്റ്റാൻഡിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചലഞ്ചേഴ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു.സിദ്ദീഖ്.കെ സ്വാഗതവും സുരേഷ് കുമാർ.കെ.കെ നന്ദിയും പറഞ്ഞു.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







