ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഊരംകുന്ന് കൈമരക്കൊല്ലി റോഡ് പ്രവൃത്തിക്കായി ഇരുപത്തി അഞ്ച് ലക്ഷം രൂപയും, മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതിയിലുള്ള പൊതു സ്റ്റേജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ഒന്നാം നിലയില്‍ ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിന് അമ്പത് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ഒ.ആര് കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി വെള്ളോട്ട്-കല്ലുമൊട്ടാംകുന്ന് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് ഇരുപത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.