18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽ സംഗം ചെയ്ത കേസിൽ പ്രതിക്ക് 25 വർഷം കഠിനത ടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. വടകര തണ്ണീർപ ന്തലിനടുത്തെ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്‌ത വയനാട് ജില്ലയിലെ കോറോം സ്വദേശി മന്തോണി വീട്ടിൽ അജ്നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ] എം ശുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബർ മാസം അർദ്ധരാത്രിയാണ് കേസിനാസ്പ ദമായ സംഭവം.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







