പനമരം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി ഡോക്ടറെ 90 ദിവസകാലയളവിലേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത വെറ്ററിനറി ബിരുദം, കെ.സി.വി.സി രജിസ്‌ട്രേഷന്‍. യോഗ്യതയുള്ള സേവന സനദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ബയോഡാറ്റയുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 202292.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







