സുല്‍ത്താന്‍ ബത്തേരി നഗരസഭ 11-ാം ഡിവിഷനില്‍ വാടകക്ക്് താമസിക്കുന്ന വിധവയുടെ കുടുംബത്തിന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിതകര്‍മസേനയുടെ കൈതാങ്ങ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഇവരുടെ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠനത്തിനാവിശ്യമായ ധനസഹായം നല്കി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന ചടങ്ങില്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഇ.എം രജനി ധനസഹായം കൈമാറി. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് ലിഷ, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് കെ റഷീദ്, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി സിന്ദു എല്‍ദോസ്, ഹരിതകര്‍മസേന കോഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







