ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഞ്ചായത്ത് തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് മേളകള്‍ നടക്കുക. പനമരം, മാനന്തവാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന കേക്കുകളും മറ്റു തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങും നിറഞ്ഞ കുടുംബശ്രീ ക്രിസ്തുമസ് മേള ശ്രദ്ധേയമായി. വിവിധ തരം കേക്കുകള്‍, ചിപ്സ്, വെളിച്ചെണ്ണ, കറി മസാലകള്‍, പച്ചക്കറികള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ മേളകളില്‍ ലഭ്യമാണ്. മായമില്ലാത്ത പലഹാരങ്ങള്‍, കേക്കുകള്‍ വിഷരഹിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമുണ്യന് അറിയിച്ചു. പുതുവത്സരോത്തോടനുബന്ധിച്ച് മേളകള്‍ സമാപിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







