വനംവകുപ്പ് റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍ കാറ്റഗറി 408/2021 മുതലായ തസ്തികളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ് ഡിസംബര്‍ 27 ന് രാവിലെ 8 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.അസ്സല്‍ തിരിച്ചറിയല്‍ രേഖകളും ഹാള്‍ടിക്കറ്റും സഹിതം ഹാജരാകണം. യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന അന്നേദിവസം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യഥാസമയം ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







