അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍.ഐ.ഡി& ഇ.ഡബള്യു സെക്ഷനില്‍ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 28 ന് ഉച്ചക്ക് 2 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി-ടെക് (സിവില്‍), ഡ്രാഫ്റ്റ്മാന്‍ സിവില്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, മുന്‍പരിചയ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. 04936 260423

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







