കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉന്നതി പദ്ധതിയുടെ ഭാഗമായി എസ. ്സി പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ എസ്.സി ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ. മനോഹരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലീന അദ്ധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.അഫ്‌സന പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി അംബാസിഡര്‍ ഷീന, എസ്.സി പ്രാമോട്ടോര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്