വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിലെ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ദ്വിദിന പരിശീലനം നല്‍കി.
സുല്‍ത്താന്‍ ബത്തേരി ഹോട്ടല്‍ ഗ്രാന്റ് ഐറിസില്‍ നടന്ന പരിശീലനം ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി ഉമ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഹരിത ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീദാസ് ഏളപ്പില, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ജെ.രഞ്ജിത , ഡോ ടി.യമുന രമേശ്, ആയുഷ്ഗ്രാമം യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരായ ഡോ ടി. അപര്‍ണ്ണ ,ഡോ ജനിത കെ ജയന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. യോഗ ഇന്‍സ്ട്രക്ടര്‍മാരായ ഡോ.അശ്വതി സുദര്‍ശന്‍, ഡോ രേഖ, സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







