സെക്‌സ് കൂടുതല്‍ സന്തോഷകരമാക്കണോ? ഈ കാര്യങ്ങള്‍ പരീക്ഷിക്കുക

ലൈംഗിക ജീവിതമെന്നത് കേവലം രസകരമായ കാര്യത്തിന് വേണ്ടി മാത്രമല്ല. അത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ തന്നെ ഏറെ സ്വാധീനമുണ്ടാക്കുന്നതാണ്.ഓരോ രതിമൂര്‍ച്ഛയും ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ ഒരു പ്രളയം തന്നെ സൃഷ്ടിക്കുന്നുണ്ട്. സെക്‌സ് നിങ്ങളുടെ മാനസികാവസ്ഥയെ മികവുറ്റതാക്കുന്നു. അത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും. മികച്ച ലൈംഗിക ജീവിതത്തിന് പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

പങ്കാളിയുമായി ആശയവിനിമയം നടത്തുക:

തങ്ങളുടെ ആഗ്രഹങ്ങളെ കുറിച്ച്‌ പരസ്പരം സംസാരിക്കുന്ന ദമ്ബതികള്‍ക്ക് മികച്ച ലൈംഗികതയും ആരോഗ്യകരമായ ബന്ധവും ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും നിങ്ങളുടെ പങ്കാളിയോട് തുറന്നുപറയുക. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഫാന്റസികളും ആഗ്രഹങ്ങളും പങ്കിടുക. അത്തരം സ്വകാര്യ ചിന്തകള്‍ ഉറക്കെ പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പങ്കാളിക്ക് എഴുതിനല്‍കാം.

വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുക
ദമ്ബതികള്‍ എന്ന നിലയില്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ വ്യത്യസ്തമാക്കുക. ഫോര്‍പ്ലേയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. ഏതാണ് മികച്ചതെന്ന് അറിയാന്‍ വ്യത്യസ്ത ലൈംഗിക സ്ഥാനങ്ങള്‍ പരീക്ഷിക്കുക. ലൈംഗികത വ്യത്യസ്തമാക്കാന്‍ സെക്‌സ് ടോയ്‌സുകള്‍ ഉപയോഗിക്കുന്നവരും വ്യത്യസ്ത സ്ഥലങ്ങള്‍ പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.

പരസ്പരം ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തുക

നിങ്ങള്‍ എത്രമാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചാലും, നിങ്ങളുടെ തിരക്കേറിയ ജീവിതക്രമം അതില്ലാതാക്കിയേക്കാം. അതിനാല്‍ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെന്നപോലെ സെക്‌സിനായും സമയവും തീയതിയുമെല്ലാം കുറിച്ചുവെക്കാം. അപ്പോള്‍ സെക്‌സ് നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത സംഗതിയായിത്തീരും.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും മാനസികമായി സംതൃപ്തി നല്‍കാനും സഹായിക്കുന്നു. വ്യായാമം കൂടുതല്‍ ടോണ്‍ഡ് ബോഡി സൃഷ്ടിക്കുന്നു. അത് നിങ്ങളുടെ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കിത്തീര്‍ക്കും. നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പരിമിതമായ രീതിയില്‍ ചെയ്യാവുന്ന വ്യായമങ്ങളുമുണ്ട്.

ലൈംഗികബന്ധത്തിനായി ആവശ്യത്തിനുള്ള സമയമെടുക്കുക

നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും, സെക്സ് നിങ്ങളുടെ ദിവസത്തിന്റെ ഒരു ഭാഗമാണ്, നിങ്ങള്‍ തിരക്കുകൂട്ടരുത്. ഫോര്‍പ്ലേയ്ക്ക് പ്രാധാന്യം നല്‍കണം. പരസ്പരം സ്പര്‍ശിച്ചും ചുംബിച്ചും ചെലവഴിക്കുന്ന അധിക നിമിഷങ്ങള്‍ നിങ്ങളെ ഉണര്‍ത്താനും ലൈംഗികതയെ കൂടുതല്‍ ആനന്ദകരമാക്കാനും സഹായിക്കുന്നു. നിങ്ങള്‍ വേഗത കുറയ്ക്കുമ്ബോള്‍, നിങ്ങളുടെ പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും.

ലൂബ്രിക്കേഷന്‍ ഉപയോഗിക്കുക

സ്ത്രീകളുടെ ശരീരം സ്വാഭാവികമായും സ്വന്തമായി ലൂബ്രിക്കന്റ് ഉണ്ടാക്കുന്നു, പക്ഷേ ചിലപ്പോള്‍ അത് കുറവായിരിക്കും. ആര്‍ത്തവവിരാമ സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വേദനാജനകമായ ലൈംഗിക ബന്ധത്തിന് കാരണമാകുന്ന യോനിയിലെ വരള്‍ച്ചയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ ലൂബ്രിക്കന്റ് കോണ്ടം ഉപയോഗിക്കുന്നത് ഫലം ചെയ്യും.

സ്‌നേഹമുള്ളവരായിരിക്കുക

എല്ലാ പ്രണയബന്ധങ്ങളും ലൈംഗികതയില്‍ അവസാനിക്കണമെന്നില്ല. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും മറ്റ് പല വഴികളിലൂടെയും സന്തോഷം കണ്ടെത്താനാകും. ഒരുമിച്ച്‌ കുളിക്കുക, അല്ലെങ്കില്‍ പരസ്പരം സ്പര്‍ശിക്കുക. സ്വയംഭോഗത്തിലൂടെ പരസ്പരം രതിമൂര്‍ച്ഛയിലേക്ക് കൊണ്ടുവരിക. നിങ്ങള്‍ എങ്ങനെ സ്പര്‍ശിക്കണമെന്ന് പരസ്പരം പഠിപ്പിക്കേണ്ടതും പ്രധാനമാണ്

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.