വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനനിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡണ്ട് നൗഷിദ ഖാലിദ്,പിടിഎ ഭാരവാഹികളായ അലി കൊടുവേരി,റഷീദ് ഈന്തൻ, സുലൈമാൻ വീട്ടിക്കൽ,വസന്ത അരിക്കളം, സാജിറ ബീഗം,സബിത ടീച്ചർ.. സുബൈർ,ഹെഡ്മാസ്റ്റർ എൻ..കെ ഷൈബു വാരാമ്പറ്റ,ഷാഫി മാസ്റ്റർ എന്നിവർ സംസാരിച്ചു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ