പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.പി. ശിവസുബ്രഹമണ്യൻ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ അസീസ്, വാരാമ്പറ്റ ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സി. മമ്മൂട്ടി, ഗഫൂർ മാസ്റ്റർ, സുലൈമാൻ ,എം.പി.ടി.എ പ്രസിഡണ്ട് ഖമറുന്നീസ, ബിജുകുമാർ, പ്രോഗ്രാം ഓഫീസർ പി.ബി സരിത തുടങ്ങിയവർ സംസാരിച്ചു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







