ജൂനിയർ ക്രിക്കറ്റ് പ്രമോഷന്റെ ഭാഗമായി വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിക്കറ്റ് ക്യാമ്പിന് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പനമരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ കെ.ടി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കൂടുതൽ സെന്ററുകളിൽ ക്രിക്കറ്റ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പുകൾ തുടങ്ങുമെന്ന് ജില്ലാസെക്രട്ടറി നാസർ മച്ചാൻ അറിയിച്ചു. ചടങ്ങിൽ നവാസ് മാസ്റ്റർ, ഋതുൽ കൃഷ്ണ.കെ എന്നിവർ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.