മാനന്തവാടി. എസ്പിസിയുടെ ജില്ലാതല സഹവാസ ക്യാമ്പ് മാനന്തവാടി ജി.വി എച്ച്.എസ്.എസിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി പദം സിങ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ എസ്പി വിനോദ് പിള്ള ,ഡിഡിഇ ശശീന്ദ്ര വ്യാസ് തുടങ്ങിയവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







