കേരള മീഡിയ അക്കാദമിയില്‍ റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് ഉപകരണം കൈകാര്യം ചെയ്യുന്നതില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030 വിലാസത്തില്‍ ജനുവരി 15 നകം അപേക്ഷിക്കണം. ഫോണ്‍:04842422275,048424220.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.