അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തോല് ഊറക്കിടുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, മാലിന്യം ശേഖരിക്കുന്നവര്‍, മാന്വല്‍ സ്കാവഞ്ചേഴ്സ് ആയിട്ടുള്ളവര്‍, ഹസാര്‍ഡസ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തുടങ്ങിയ ജോലി ചെയ്യുന്നവരുടെ ആശ്രിതരായ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ സര്‍ക്കാര്‍ /എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജേലി ചെയ്യുന്നു എന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ ഹാജരാക്കണം. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 ശനമാനം തുക അധികമായി ലഭിക്കും. അത് സംബന്ധമായ സാക്ഷ്യപത്രം ഹാജരാക്കണം. മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







