അമൃദ് നടത്തുന്ന നൈപുണി വികസന തൊഴില്‍ പരിശീലനങ്ങളുടെയും, പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനത്തിന്റെയും ഉദ്ഘാടനം ജനുവരി 8 ന് ഉച്ചക്ക് 2 ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിക്കും. തയ്യല്‍, ഡ്രൈവിംഗ്, ബുക്ക് ബൈന്റിംഗ്, പ്രിന്റിംഗ്, കരകൗശല വസ്തുക്കള്‍ നിര്‍മ്മാണം, പി.എസ്.സി മത്സര പരീക്ഷാ പരിശീലനവുമാണ് നടക്കുക.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







