ശുചിത്വ ക്വിസ്മത്സരം നടത്തി

ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 108 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. മത്സരത്തില്‍ യു പി വിഭാഗത്തില്‍ പാര്‍വ്വതി മാരാര്‍, ഇ. പാര്‍വണ ടീം ഒന്നാം സ്ഥാനവും കെ.പി ആദിലക്ഷ്മി, റോസനിയ ബാബു, ധാര്‍മിക്ക് രൂപേഷ് ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി.ആര്‍ നിവേദിത, അര്‍ച്ചന ശ്രീജിത്ത് ടീം ഒന്നാം സ്ഥാനവും വി.വൈഗ നന്ദ, പി.ബി തേജസ്വിനി ബാല ടീം രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ആര്‍ ആദര്‍ശ്, അക്സല്‍ കെ മുഹമ്മദ് ടീം ഒന്നാം സ്ഥാനവും ദേവതീര്‍ത്ഥ ബാബു, ആര്‍.നിര്‍മ്മല്‍ കൃഷ്ണ ടീം രണ്ടാം സ്ഥാനവും നേടി. ചടങ്ങില്‍ ഓണാശംസകാര്‍ഡ് വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. റഹീം ഫൈസല്‍, പ്രേഗാം ഓഫീസര്‍ കെ. അനൂപ്, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് വി.ആര്‍ റിസ്വിക്ക്, ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ ആര്‍. ശരത്, ക്ലീന്‍ കേരള കബനി പ്രതിനിധികളായായ അക്ഷയ് ഐസ്‌ക്ക്, കെ.വിഷ്ണു, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിദ്യ തുടങ്ങിയവര്‍ സംസാരിച്ചു.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *