മുള്ളന്കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്ഷത്തെ പദ്ധതിയില് ഉള്പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന് അങ്കണവാടികള്ക്കും മിക്സര് ഗ്രൈന്ഡര് വിതരണം ചെയ്തു. മിക്സര് ഗ്രൈന്ഡറുകളുടെ വിതരണോദ്ഘാടനം മുള്ളന്കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന് നിര്വഹിച്ചു. വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനു കച്ചിറയില് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ജിസ്റ മുനീര്, പി.കെ ജോസ്, ഷിജോയ് മാപ്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പര്വൈസര് ഹരിത, സുഭാഷിണി, അങ്കണവാടി ടീച്ചര് പി.സി ജെസ്സി തുടങ്ങിയവര് സംസാരിച്ചു.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്