കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ജനുവരി 31 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസില്‍ അംശാദായം അടച്ചു പുതുക്കി അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. കുടിശ്ശിക അടക്കാന്‍ വരുന്ന തൊഴിലാളികള്‍ അധാര് കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. 60 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് അവസരമില്ല. ഫോണ്‍: 04936 204602.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







