മാനന്തവാടി: പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. ഞായറാഴ്ച സമാപിക്കും. ഇടവക വികാരി ഫാ. ജയിംസ് ചക്കിട്ടക്കുടി കൊടിയേറ്റി. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് കർമ്മത്തിന് ഫാ.ജോയി ഇളയറ്റം കാർമ്മികത്വം വഹിച്ചു .തുടർന്ന് ലത്തിൽ റീത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്ക് ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ കാർമികത്വം വഹിച്ചു.
ശനിയാഴ്ച വൈകീട്ട് ആരാധന, ജപമാല എന്നിവയ്ക്കു ശേഷമുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കല്ലോടി സെയ്‌ന്റ് ജോർജ് ഫെറോന വികാരി ഫാ. സജി കോട്ടായിൽ മുഖ്യകാർമികത്വം വഹിക്കും. യാക്കോബായ സുറിയാനിസഭ മലബാർ ഭദ്രാസനാധിപൻ ഗിവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തിരുനാൾ സന്ദേശം നൽകും. തുടര്‍ന്ന് നൊവേന,തിരുനാള്‍ പ്രദിക്ഷണം, മേളക്കാഴ്ചകള്‍ ആകാശവിസ്മയം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ ,കടത്തനാട് ചേകോർ കളരി സംഘത്തിന്റെ കളരി പ്രദർശനം എന്നിവയുണ്ടാകും.
സമാപനദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 10-നു ആഘോഷമായ തിരുനാള്‍ ഗാനപൂജ, തിരുനാള്‍ സന്ദേശം, നൊവേന. ഫാ. ആൽബിൻ വളയത്തിൽ കാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവയ്ക്കുശേഷം കൊടിയിറക്കുന്നതോടെ തിരുനാള്‍ സമാപിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







