വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതി “മക്കളോടൊപ്പം “പരിപാടിയുടെ ഭാഗമായി വാളാരംകുന്ന് ഊരിലെ അമ്പതോളം വരുന്ന മുഴുവൻ ഗോത്ര വിദ്യാർത്ഥികൾക്കും
സൗജന്യ പഠന സാമഗ്രികൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സ്‌പൈസസ് സ്പോട്ടും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു.
സ്‌പൈസസ് സ്പോട്ട്
സി.ഇ.ഒ നിസാർ എം.പി,
നയൻതാര. സി.എൻ,ഉഷാകുമാരി എം.കെ,ജോസ്. ഐ.സി,ബിബിൻ കെ ,ലാലി ജോസ്, സുരഭി തുടങ്ങിയവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







