കോറോം:മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ പ്രവേശനോത്സവം നടത്തി. കോറോം സെൻമേരിസ് സൺഡേ സ്കൂളിൽ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ എൽദോ കൂരൻ താഴത്തു പറമ്പിൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, മേഖലാ സെക്രട്ടറി നിഖിൽ പീറ്റർ, പള്ളി ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ, അധ്യാപക പ്രതിനിധി കെ.എം ഷിനോജ്, പി.ടി.എ പ്രസിഡൻ്റ് എൻ.പി ജോസഫ് ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ടി.വി സുനിൽ സ്വാഗതം ഷീന ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം