കൊല്ലത്ത് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം വയലിനിൽ (വെസ്റ്റേൺ) എ ഗ്രേഡ് നേടി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ഐശ്വര്യ പി. എ. ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിൽ എത്തിയ ഐശ്വര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കപ്പുംച്ചാൽ കാട്ടറപ്പള്ളി ആനന്ദ സുബ്രഹ്മണ്യൻ, രേഖ എന്നിവരുടെ മകളാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







