കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ ടീം. ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിൽ എത്തിയ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിഹാൽ കെ സി, മുജ്തബ, അലി അയ്മൻ, മുഹമ്മദ് അമാൻ, മുഹമ്മദ് മിശാൽ, മുഹമ്മദ് ആദിൽ, സൽമാനുൽ ഫാരിസ്, ഷഹീർ പി എസ്, മുഹമ്മദ് റിനാൻ, ഫിദിൻ മുഹമ്മദ് എന്നിവരാണ് ടീം അംഗങ്ങൾ.. വിജയികളെ മാനേജ്മെന്റ്, പി ടിഎ കമ്മിറ്റികൾ അനുമോദിച്ചു.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







