ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർസെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ എക്സിബിഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു. കരിയർ എക്സിബിഷൻ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് നിർവഹിച്ചു. പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. കരിയർ കോർഡിനേറ്റർ സുനിത ഇല്ലത്ത് സ്വാഗതവും നിഖിൽ പി.എച്ച് നന്ദിയും പറഞ്ഞു. പി.ടി. എ പ്രസിഡന്റ് ടി.കെ. ശ്രീജൻ ,ജിജി ജേക്കബ് , അനിത പി.സി. എന്നിവർ സംസാരിച്ചു. കരിയർ ക്ലിനിക്കിന് ജെറീഷ് കെ.എച്ച് , ഷെഫീഖ് ഒ.എ. , ഫസലുൽ ഹഖ് പി.എ , ഷറഫുദീൻ പി.എ. എന്നിവർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







