തിരുനെല്ലി, എടവക ഗ്രാമപഞ്ചായത്തുകളില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് വയനാട് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് തിരുനെല്ലി പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റെ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിത്തുകള്‍ സംരക്ഷിക്കുന്ന നൂറാങ്ക് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ വൈസ് പ്രസിഡന്റെ് സി.റ്റി വത്സലകുമാരി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







