എടവക ഗ്രാമപഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എച്ച് ബി പ്രദീപ് മാസ്റ്റര്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് പട്ടകൂട്ടില് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശിഹാബ് അയാത്ത്, അസി.സെക്രട്ടറി വി.സി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്