അപേക്ഷിക്കാം സൗജന്യ ശസ്ത്രക്രിയക്ക്, യൂസഫലിയുടെ 50 വർഷത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു

അബുദാബി: എംഎ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ സർജറികൾക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് hope@vpshealth.com എന്ന ഇമെയിലിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം.

ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വത്തിലാണ് പദ്ധതി. അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ.ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ എം എ യൂസഫലിയുടെ യു എ ഇയിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിൻ്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞിരുന്നു.

യൂസഫലിയുടെ യാത്ര

അഹമ്മദാബാദിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായി, മുംബൈ തുറമുഖത്ത് നിന്ന് 1973 ൽ തുടങ്ങിയ യാത്ര അന്‍പത് വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അന്നു തൊട്ടിന്നോളം പോയ രാജ്യങ്ങളുടെ സീൽ പതിഞ്ഞു തീർന്ന പാസ്പോർട്ടുകൾ 42 എണ്ണമാണ്. ആദ്യത്തെ പാസ്പോർട്ട് പൊന്ന് പോലെ കൊണ്ടു നടക്കുന്നുണ്ട് യൂസഫലി. എം എ യൂസഫലി പോയ നാടുകളിലെല്ലാം ലുലു ഗ്രൂപ്പ് വളർന്നു.

46 രാജ്യങ്ങളിൽ നിന്നായി 69,000ത്തിന് മേൽ ജീവനക്കാരായി. അബുദാബിയാണ് ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം. യാത്രകളിലല്ലാത്ത ദിവസങ്ങളിലെല്ലാം ഓഫീസിലെത്തുകയും കാര്യങ്ങൾ നേരിട്ട് ചെയ്യുകയുമാണ് യൂസഫലിയുടെ 50 കൊല്ലത്തെ മുടങ്ങാത്ത ചിട്ട. റിട്ടയർമെന്റ് പ്ലാൻ പോലും ആലോചനയിലില്ലാത്ത കഠിനാധ്വാനമെന്ന ഒറ്റ മന്ത്രമാണ് യുസഫലിയുടേത്. ലോകമെമ്പാടും 300 ഹൈപ്പർ മാർക്കറ്റുകൾ എന്നതാണ് ഏറ്റവുമടുത്ത ലക്ഷ്യമെന്നാണ് യൂസഫലി വിശദമാക്കുന്നത്.

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.