കിലയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്കുള്ള ഏകദിന ഓറിയന്റേഷന്‍ പരിശീലനം, ത്രിദിന സാങ്കേതിക പരിശീലനം എന്നിവക്ക് എടവക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജെംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ ആയാത്ത്, മെമ്പര്‍മാരായ അഹമ്മദ് കുട്ടി ബ്രാന്‍, എം.പി വത്സന്‍, വിനോദ് തോട്ടത്തില്‍, എം.കെ ബാബുരാജ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, അസിസ്റ്റന്റ് സെക്രട്ടറി വി.സി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







