പനമരം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പത്താം തരത്തിലെ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് (പാസ്‌വേഡ് 2023-24) പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.വിവിധ സ്കൂളുകളിൽ നിന്നുമായി നൂറ് വിദ്യാർത്ഥികൾ പങ്കെടുത്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ഡെപ്യൂട്ടി കളക്ടർ & എ.ഡി.എം ശ്രീ എൻ.ഐ ഷാജു മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് കെ.ടി സുബൈർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് സ്വാഗതം പറഞ്ഞു. എ.എസ് ഹരിശങ്കർ,കെ.സിദീഖ് ,പി.എ ഷജീർ എന്നിവർ സംസാരിച്ചു .ട്രെയിനർമാരായ ജെറീഷ്.കെ.എച്ച്,അജ്മൽ സാദിക് എന്നിവർ ക്ലാസെടുത്തു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







