മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ക്ഷീരോല്‍പാദക സഹകരണ സംഘം ഹാളില്‍ നടന്ന പരിപാടിയില്‍
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പുകളും, ഗ്രാമസഭയും അംഗീകാരം നല്‍കിയ കരട് പദ്ധതികള്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട തിരുത്തലുകള്‍ കൂടി പരിഗണിച്ച് അന്തിമ പദ്ധതിക്ക് രൂപം നല്‍കും. ഉല്‍പാദനത്തിനും, അടിസ്ഥാന സൗകര്യം വികസനത്തിനും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് അന്തിമ പദ്ധതിക്ക് രൂപം നല്‍കുക. കരട് പദ്ധതി രേഖയുടെ പ്രകാശനവും, അറബുട്ടാളു എന്ന സംഗീത പരിപാടിയില്‍ പങ്കെടുത്ത് അന്താരാഷ്ട്ര പുരസ്കാരം കരസ്ഥമാക്കിയ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.കെ ചന്ദ്രബാബുവിനുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മോളി ആക്കാംതിരിയില്‍, ജില്ലാ-ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സമൂഹിക സാസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, കിലയുടെ റിസോഴ്സ് പേഴ്സണ്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്; ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ നിയമലംഘനമെന്ന് മന്ത്രി
മലപ്പുറം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക്