പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളെജില്‍ യോഗര്‍ട്ട് നിര്‍മ്മാണത്തില്‍ പരിശീലനം. പൂക്കോട് ടെക്നോളജി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെയില്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെയാണ് പരിശീലനം. 3000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍, സംരംഭകര്‍ ഫെബ്രുവരി 10 നകം 9744975460 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.