മുട്ടിൽ : കുടുംബശ്രീ വയനാട് ജില്ലാ മിഷനും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും സംയുക്തമായി ഡി ഡി യു ജി കെ വൈ കേരള നോളേജ് ഇക്കോണമി മിഷൻ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ WMO കോളേജിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിച്ചു.
ഇരുപതോളം കമ്പനികളിലേക്കായി നാന്നൂറോളം പേർ തൊഴിൽ മേളയിൽ പങ്കെടുത്തു. ഗോത്ര മേഖലയിലെ യുവജനങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു തൊഴിൽ മേള സംഘടിപ്പിച്ചത്. തൊഴിൽ മേളയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു. മുട്ടിൽ സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ അസി. മിഷൻ കോർഡിനേറ്റർ സലീന പി എം സ്വാഗതം പറഞ്ഞു. അസി.മിഷൻ കോർഡിനേറ്റർ റജീന വി.കെ ആശംസകൾ അർപ്പിക്കുകയും ജില്ലാ പ്രോഗ്രാം മാനേജർ ജിതിൻ കെ.ടി നന്ദി അർപ്പിച്ചു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ