സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പരിപാടിയിൽ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭകളിലും പടിഞ്ഞാറത്തറ, മുട്ടിൽ, തിരുനെല്ലി, തൊണ്ടർനാട്, മീനങ്ങാടി, നൂൽപ്പുഴ, അമ്പലവയൽ, പനമരം, മുള്ളൻകൊല്ലി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിമാസം 1500 രൂപ ഓണറേറിയം ലഭിക്കും. അതത് പഞ്ചായത്ത് പരിധിയിലെ പത്താം തരം പാസ്സായ സേവന സന്നദ്ധരായ പട്ടിക വർഗ്ഗ വിഭാഗക്കാർ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് ജനുവരി 27 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9446630185

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







