സംഘചേതനാ ഗ്രന്ഥാലയം തേറ്റമല ഗവൺമെന്റ് ഹൈസ്കൂളിൽ നടത്തിയ കയ്യെഴുത്ത് പുസ്തക രചനാ മത്സരത്തിലെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.ഇലകൾ പച്ച, ചിറകുകൾ , ചെരാത് , ധ്വനി ജലദം, എന്നീ പുസ്തകങ്ങളാണ് മത്സരത്തിനു വേണ്ടി തയ്യാറാക്കിയത്. പത്താം ക്ലാസ്സ് ബി ഡിവിഷൻ തയ്യാറാക്കിയ ‘ഇലകൾ പച്ച’ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് നാസർ കൂത്തുപറമ്പൻ സമ്മാനങ്ങൾ നൽകി.
ഹൈസ്കൂൾ എച്എം മനോജ് മാത്യു, ഗ്രന്ഥാലയം സെക്രട്ടറി അൻവർ , സുരേഷ് മാസ്റ്റർ ,സുധിലാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







