കൽപ്പറ്റ : എടപ്പെട്ടിയിലെ ആക്രികടക്ക് തീ വച്ച സംഭവത്തിൽ പ്രതി അറസ്റ്റി ലായി. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി യാണു സംഭവം. കൽപ്പറ്റയിൽ നിന്ന് രണ്ട് അഗ്‌നി രക്ഷാസേന എത്തി തീ അണച്ചെങ്കിലും സാധനങ്ങൾ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. തുടർന്ന് സമീപത്തെ സിസി ടിവി പരിശോധിച്ചതിലാണ് ഒരാൾ എത്തി തീയിടുന്ന ദൃശ്യം കണ്ടത്. തുടർന്ന് കൽപ്പറ്റ പോലീസ് കേസെടുത്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം