മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ പരിഗണിക്കില്ല. എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ജനുവരി 22 മുതല്‍ 31 വരെ നല്‍കാം. ഫോണ്‍: 04936 202251.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







