വെള്ളാർമല സ്കൂളിൽ
എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ജില്ലാ ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂൾ പ്രധാന അധ്യാപിക മറിയം മുംതാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഒആർസി ട്രെയിനർ അബ്ദുൽ നിസാർ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ കൗൺസിലർ റഹീല പി.എസ്,ഒ ആർ സി മോഡൽ ടീച്ചർ അശ്വതി, സുനജ,അനീഷ് സുബീഷ് മുൻപ്രധാന അധ്യാപകൻ ജയരാജൻ.സി എന്നിവർ സംസാരിച്ചു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







