കൽപ്പറ്റ :വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരാ യണൻ ഐ.പി.എസ് ചുമതലയേറ്റു.സംസ്ഥാന പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഡീഷണൽ അസി.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മുൻപ് കൊച്ചിൻ ഡി.സി.പി, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ജില്ലാ പോലീസ് മേധാവി, തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മീ ഷണറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ. ടി നാരായണൻ 2011 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്