നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ശിശുസൗഹൃദ സൗകര്യങ്ങളോടെ നവീകരിച്ച 26 അങ്കണവാടികള്‍ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ബ്രോഡ്കോം കമ്പനിയുടെ സി എസ് ആര് ഫണ്ട് ഉപയോഗിച്ച് ബംഗളൂര് ആസ്ഥാനമായ യുണൈറ്റഡ് വേ ഓഫ് ബംഗളുരു ആണ് അങ്കണവാടികള്‍ നവീകരിക്കുന്നത്. നൂല്‍പ്പുഴ ബിചാരം അങ്കണവാടിയില്‍ നടന്ന പരിപാടിയിൽ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് മെമ്പര്‍മാര്‍, ഐ സി ഡി എസ് സെല്‍ ജീവനക്കാര്‍, എന്‍.ജി.ഒ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്