കല്‍പ്പറ്റ ഫാത്തിമാ മാതാ ആശുപത്രി റോഡില്‍ പാലത്തിന്റ അറ്റകുറ്റപ്രവര്‍ത്തിയുടെ ഭാഗമായി പാലത്തിനോട് ചേര്‍ന്നുള്ള ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാല്‍ കല്‍പ്പറ്റ നഗരസഭയിലെ പള്ളിത്താഴെ, അമ്പിലേരി ഒരുഭാഗം, ഫാത്തിമാക്കുന്ന്, ചുങ്കം മുതല്‍ എടഗുനി പാലം, എടഗുനി വയല്‍, എടഗുനി ടാങ്ക് ഭാഗം, എടഗുനി കോളനി, വെയര്‍ ഹൗസ്, മുണ്ടേരി റോഡ് ഒരുഭാഗം, എരഞ്ഞിവയല്‍, തുര്‍ക്കി റോഡ്, വികാസ് റോഡ്, നാരകക്കണ്ടി കോളനി ഭാഗം, തുര്‍ക്കി അങ്കണവാടി, എ.കെ.ജി ഭാഗം, വട്ടക്കാരി റോഡ് എന്നിവടങ്ങളില്‍ ജനുവരി 24 മുതല്‍ 28 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







