ഗ്രാമഹൃദയങ്ങളിലേക്ക് ഡബിള്‍ ബെല്ലടിച്ച് ഗ്രാമവണ്ടി;സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ട് ഗ്രാമവണ്ടി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 6 നാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചത്. ജില്ലയില്‍ ആദ്യമായി തുടങ്ങിയ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനന്തവാടിയില്‍ നിന്നും രണ്ടേനാല്‍- എടവക പഞ്ചായത്ത്-കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മിനി ക്യാമ്പസ് കാരക്കുനി – വഴി-അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലേക്കാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്. രാവിലെ 7.45ന് മാനന്തവാടിയില്‍ നിന്നും യാത്ര തുടങ്ങി രാത്രി 7.10ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു ദിവസം 13 ട്രിപ്പുകളാണ് ഗ്രാമവണ്ടി നടത്തുന്നത്. ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമായതോടെ അംബേദ്ക്കര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മിനി കാമ്പസ് എന്നിവിടങ്ങളിലേക്കുള്ള ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും യാത്രാദുരിതത്തിനാണ് പരിഹാരമായത്. ചികിത്സക്കായി ക്യാന്‍സര്‍ സെന്ററിലേക്ക് പോകുന്ന രോഗികള്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് യൂണിവേഴ്സ്റ്റി മിനി ക്യാമ്പസിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ് ഗ്രാമവണ്ടിയുടെ സര്‍വ്വീസ്. ഹയര്‍ സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കിലും ഗ്രാമവണ്ടിയില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യമുണ്ട്. നിലവില്‍ 60 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമവണ്ടിയുടെ സര്‍വീസ് സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഗ്രാമവണ്ടി സംവിധാനത്തെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ദിവസേന മികച്ച കളക്ഷനോടെയാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.