ചെതലയം: ചെതലയം ആറാംമൈലിൽ കടുവയുടെ ആക്രമണം.
വീടിനുസമീപത്തെ വയലിൽ മേയാൻ കെട്ടിയ ഗർഭിണിയായ പശു വിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പടിപ്പുര നാരായണൻന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒന്നര യോടെയാണ് സംഭവം. പശുവിൻ്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വനപാലകർ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







