ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയും റീബിൽഡ് കേരള പദ്ധതി പ്രകാരമുള്ള 14 ലക്ഷം രൂപയും വിനിയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടികെ രമേശ് നിർവഹിച്ചു.
താലൂക്ക് ആശുപത്രിയിലേക്ക് നിരന്തരം വരുന്ന രോഗികൾ പ്രധാനമായും ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് വളരെ വേഗത്തിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. 450 മീറ്ററാണ് പണി പൂർത്തീകരിച്ചത്. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കെ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇൻ ചാർജ് സാലി പൗലോസ്, കൗൺസിലർമാരായ, ഷമീർ മഠത്തിൽ, ബാബു എംസി, സലീം മഠത്തിൽ, ബിന്ദു പ്രമോദ്, പ്രിയ വിനോദ്, എന്നിവരും പൊതുജനങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും