കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശാദായ കിടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനര്‍സ്ഥാപിക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍
ഉണ്ടായിരിക്കും. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10/ രൂപ നിരക്കില്‍ പിഴ ഈടാക്കും. കുടിശ്ശിക അടക്കാന്‍ വരുന്ന തൊഴിലാളികള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും കൊണ്ട് വരണം. 60 വയസ്സ് ഇതിനകം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുനര്‍സ്ഥാപിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്