പൊഴുതന ഗ്രാമ പഞ്ചായത്തും, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സോഷ്യൽ വർക്ക് വിഭാഗവും സംയുകതമായി നടത്തുന്ന പങ്കാളിത്ത ഗ്രാമീണ പഠന ക്യാമ്പ് പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വികസനം പ്രവർത്തനങ്ങളിൽ പങ്കാളിത്ത പഠന രീതികളുടെ ഉപയോഗങ്ങൾ, അടിസ്ഥാന വികസനം ചർച്ചകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തപെടും. ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഡോക്ടർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു കെ. വി, കാദിരി നാസർ, മുരുകേഷ്,ബാബു എം ടി,കെ കൃഷ്ണനന്ദ് നീരജ കെ എന്നിവർ സംസാരിച്ചു.

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി
കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി







