വൈത്തിരി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം ‘മിന്നാമിന്നി’ സീസണ്‍ 2 നടത്തി. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി. ഉഷാകുമാരി, എല്‍സി ജോര്‍ജ്ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.കെ തോമസ്, ഒ ജിനിഷ, വാര്‍ഡ് മെമ്പര്‍മാരായ വി.എസ് സുജിന, ബി ഗോപി, പി.കെ ജയപ്രകാശ്, ജ്യോതിഷ് കുമാര്‍, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗ്ഗീസ് പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടിന്റു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







